സംസ്ഥാനത്ത് എസ്എസ്എൽസി – ഹയർ സെക്കണ്ടറി പരീക്ഷകൾ ഇന്ന് തുടങ്ങും. പതിമൂന്നര ലക്ഷം വിദ്യാർത്ഥികളാണ് ഇത്തവണ പൊതുപരീക്ഷകൾ എഴുതുന്നത്. സംസ്ഥാനത്ത് കൊവിഡ് 19 രോഗം വീണ്ടും റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ കനത്ത ജാഗ്രതയിലാണ് പരീക്ഷ നടത്തുന്നത്. നിരീക്ഷണത്തിലുളള വിദ്യാർത്ഥികൾക്ക് പിന്നീട് സേ പരീക്ഷ നടത്തും. സംസ്ഥാനത്ത് ആദ്യമായാണ് എസ്എസ്എൽസി, ഹയർ സെക്കണ്ടറി, വിഎച്ച്എസ്ഇ പരീക്ഷകൾ ഒന്നിച്ച് നടത്തുന്നത്. ഉച്ചക്കുള്ള കനത്ത ചൂട് കണക്കിലെടുത്ത് ബാലാവകാശ കമ്മീഷന്റെ നിർദ്ദേശപ്രകാരമാണ് എസ്എസ്എൽസി പരീക്ഷ രാവിലെയാക്കിയത്. രാവിലെ 9.45 മുതൽ 11.30 വരെയാണ് എസ്എസ്എൽസി പരീക്ഷ. 12.30 വരെയാണ് ഹയർ സെക്കണ്ടറി പരീക്ഷ നടക്കുന്നത്.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/KnNI8qufSMHHFPaEISyypJ