തിരുവനന്തപുരം: കെഎസ്ആര്‍ടിസി മിന്നല്‍ പണിമുടക്ക് നടത്തിയ സംഭവത്തില്‍ നടപടി. ഗതാഗതം തടസ്സപ്പെടുത്തിയ 18 ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കുന്നതിനുള്ള നടപടി തുടങ്ങി. നിയമം ലംഘിച്ചെന്ന് കണ്ടെത്തിയ സ്വകാര്യ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാനും നടപടി തുടങ്ങി.
140 പേര്‍ക്ക് കെഎസ്ആര്‍ടിസി കാരണംകാണിക്കല്‍ നോട്ടീസ് നല്കി. 70 ഡ്രൈവര്‍മാര്‍ക്കും 70 കണ്ടക്ടര്മാര്ക്കുമാര്ക്കുമാണ് നോട്ടീസ് നല്‍കിയത്. സ്വകാര്യബസ് പല തവണ റൂട്ട് മാറിയതായും ട്രിപ്പ് മുടക്കിയെന്നും 14 തവണ അമിത വേഗത്തില്‍ ഓടിച്ചതായും കണ്ടെത്തി. ഈ സ്വകാര്യ ബസ് ജീവനക്കാരുമായുള്ള തര്‍ക്കമാണ് കെഎസ്ആര്‍ടിസി ജീവനക്കാരുടെ മിന്നല്‍ പണിമുടക്കിനിടയാക്കിയത്.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ ഇനി നിങ്ങൾക്കും. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാം:
https://chat.whatsapp.com/GuudxtLhAiIG4uoIVbclOR