അമൃത്സര്‍: പഞ്ചാബില്‍ രണ്ടുപേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇറ്റലിയില്‍ നിന്ന് ബുധനാഴ്ച തിരിച്ചെത്തിയ രണ്ടുപേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. അമൃത്സറിലെ ഗുരുനാനാക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരാണ് ഇതു സംബന്ധിച്ച വിവരം അറിയിച്ചത്. പ്രാഥമിക രക്ത പരിശോധനയിലാണ് പോസിറ്റീവ് ഫലം ലഭിച്ചത്. ഇരുവരും ഇപ്പോള്‍ ഐസൊലേഷന്‍ വാര്‍ഡിലാണ്. ഇന്ത്യയില്‍ ഇതുവരെ 31 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.