കണ്ണൂര്‍: തൊഴിലുറപ്പ് ജോലിക്കിടെ ഉണ്ടായ സ്ഫോടനത്തില്‍ തൊഴിലാളിക്ക് പരിക്ക്. മുഴക്കുന്ന് സ്വദേശി ഓമന ദയാനന്ദനാണ് പരിക്കേറ്റത്. ഇവരെ ഇരട്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്ഫോടനത്തില്‍ ഓമന ദയാനന്ദന് എന്ന സ്ത്രീക്കാണ് ഗരുതരമായി പരിക്കേറ്റിരിക്കുന്നത്. ജോലിക്കിടെ നാടന്‍ ബോംബ് പൊട്ടുകയായിരുന്നു.
ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടുകൂടിയാണ് മുഴക്കുന്ന് പഞ്ചായത്തില്‍ മാമ്ബുറത്ത് സ്ഫോടനമുണ്ടായത്.