ന്യൂഡല്‍ഹി: ഹോളി ആഘോഷിക്കുന്നില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. ഡല്‍ഹി വര്‍ഗീയ കലാപത്തിന്റെയും കൊറോണ വൈറസ് ഭീഷണിയുടെയും പശ്ചാത്തലത്തിലാണ് കെജ്രിവാള് ഹോളി ആഘോഷം മാറ്റിവച്ചിരിക്കുന്നത്.
ജനങ്ങള്‍ ഇപ്പോഴും വേദനയിലാണ്. അതുകൊണ്ട് ഞാനും മന്ത്രിസഭാ അംഗങ്ങളും എംഎല്‍എമാരും ഹോളി ആഘോഷത്തില്‍ നിന്ന് വിട്ടുനില്‍ക്കും- അദ്ദേഹം വ്യക്തമാക്കി.