ന്യൂഡല്‍ഹി: ഡല്‍ഹി കലാപം ബിജെപി സൃഷ്ടിച്ച വെറുപ്പിന്റെ ഫലമെന്ന് സോണിയ ഗാന്ധി. അക്രമങ്ങളുടെ ഉത്തരവാദിത്വം അമിത് ഷായ്ക്ക് ബിജെപിയുടെ ഗൂഢാലോചന ഇതില്‍ നിന്ന് വ്യക്തം. അമിത് ഷാ രാജിവെയ്ക്കണമെന്നും സോണിയ ആവശ്യപ്പെട്ടു
ബി.ജെ.പി നേതാക്കള്‍ വിദ്വേഷ പ്രസംഗം നടത്തുന്നു. ഇതാണ് കലാപത്തിന് ഇടയാക്കിയത്. സ്ഥിതി നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാരോ ഡല്‍ഹി സര്‍ക്കാരോ ഇടപെടുന്നില്ലെന്നും സോണിയ ആരോപിച്ചു. പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷമാണ് സോണിയ ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയത്.
അക്രമങ്ങളുടെ ഉത്തരവാദിത്തം ആഭ്യന്തര മന്ത്രി അമിത്ഷായ്ക്കാണ്. കലാപം നിയന്ത്രിക്കാന്‍ ആദ്യ ദിവസങ്ങളില്‍ എന്ത് ചെയ്തു? രഹസ്യാനേഷണ വിഭാഗത്തില്‍ നിന്ന് എന്ത് വിവരമാണ് കിട്ടിയത്? രഹസ്വാന്വേഷണ ഏജന്‍സികളില്‍ നിന്ന് എന്ത് വിവരം കിട്ടി? സംഘര്‍ഷ ബാധിത മേഖലകളില്‍ എത്ര പൊലീസുകാരെ വിന്യസിച്ചിരുന്നു. രാജ്യത്തിന്റെ ആഭ്യന്തര മന്ത്രി എവിടെയാണ്? കലാപം തുടങ്ങിയ ഞായറാഴ്ച ഡല്‍ഹി മുഖ്യമന്ത്രി എവിടെയായിരുന്നു- തുടങ്ങിയ ചോദ്യങ്ങള്‍ സോണിയ ഉന്നയിച്ചു.