റിയാദ്: പ്രവാസി മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. സൗദി അറേബ്യയില്‍ ജിദ്ദ ഫലസ്തീന് സ്ട്രീറ്റില്‍ ഹോട്ടല്‍ ജീവനക്കാരനായിരുന്ന കരുവാരക്കുണ്ട് ഇരിങ്ങാട്ടിരി സ്വദേശി ജുനൈസ് (25) ആണ് മരിച്ചത്. ജിദ്ദയിലെ ബവാദി എന്ന സ്ഥലത്തെ സ്വന്തം താമസകേന്ദ്രത്തിലെ കുളിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. നേരത്തെ അപസ്മാര രോഗം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ആറ് മാസം മുമ്പാണ് സൗദിയിലെത്തിയത്.
സൗദിയില്‍ മലയാളി യുവാവിനെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
By
February 24, 2020 7:36 pm