Hollywood

വിവാഹം കഴിഞ്ഞ് 12 ദിവസം; ഹോളിവുഡ് നടി പമീലയും പീറ്റേഴ്‌സണും വേർപിരിയുന്നു

കാലിഫോർണിയ:വിവാഹം കഴിഞ്ഞിട്ട് 12 ദിവസം. ഹോളിവുഡ് നടി പമീലയും പീറ്റേഴ്‌സണും വേർപിരിയുന്നു. പ്രമുഖ ഹെയർ ഡ്രസറും നിർമാതാവുമായ ജോൺ പീറ്റേഴ്‌സണുമായി ജനുവരി 20-നായിരുന്നു പമീലയുടെ വിവാഹം.

ഏറെ നാളായി പ്രണയത്തിലായിരുന്ന ഇരുവരും കാലിഫോർണിയയിലെ മാലിബുവിൽവച്ചായിരുന്നു വിവാഹിതരായത്. പമീലയുടെ നാലാം വിവാഹമായിരുന്നു ഇത്. 1995-ലായിരുന്നു പമീലയുടെ ആദ്യ വിവാഹം. ഡ്രമ്മറായ ടോമി ലീ ആയിരുന്നു പമീലയുടെ ആദ്യ ഭർത്താവ്. ഈ ബന്ധത്തിൽ പമീലയ്ക്ക് രണ്ട് കുട്ടികളുണ്ട്. 1998 ൽ ലീയും പമീലയും വേർപിരിഞ്ഞു. ശേഷം മാർക്ക്സ് ഷെൻകെൻബേർഗ് എന്ന മോഡലുമായി വിവാഹനിശ്ചയം കഴിഞ്ഞുവെങ്കിലും 2001-ൽ ഇരുവരും വിവാഹത്തിൽ നിന്നും പിന്മാറി. ഗായകനായ കിഡ് റോക്കുമായുള്ള ബന്ധവും വിവാഹമോചനത്തിൽ കലാശിച്ചു. അമേരിക്കൻ ഗായകൻ റിക്ക് സോളമനെയാണ് പമേല പിന്നീട് വിവാഹം ചെയ്തത്. ഈ ബന്ധവും വിവാഹമോചനത്തിലേക്ക് എത്തി. ഫ്രഞ്ച് ഫുട്ബോളർ ആദിൽ റാമിയുമായി പമേല പ്രണയത്തിലായിയുന്നുവെങ്കിലും ആ ബന്ധവും അധികകാലം മുന്നോട്ടു പോയില്ല.

 

താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്ത് കേരളവിഷൻ വാട്സാപ്പ് ഗ്രൂപ്പിൽ ചേരാം:

https://chat.whatsapp.com/Keu1BbwaLSJI92UgqjyT4I?fbclid=IwAR3shRWV4RAvavPXcvjWx_Ny-JodZcTDAzMWAm-XWi45Q2GXTIILoW_GC8E

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top