കൊറോണ വൈറസ് ബാധയില്‍ നിന്ന് രക്ഷപ്പെടാന്‍ മന്ത്രം ചൊല്ലിയാല്‍ മതിയെന്ന് ടിബറ്റന്‍ ആത്മീയാചാര്യന് ദലൈ ലാമ. കൊറോണയെ കുറിച്ചുള്ള ആശങ്ക പങ്കു വെച്ച് ചൈനയിലുള്ള തിബറ്റന്‍ സന്യാസികളോടാണ് ദലൈലാമയുടെ നിര്‍ദേശം. ഇത്തരം സാംക്രമിക രോഗങ്ങള്‍ പടരുന്നത് തടയാന്‍ ‘താര മന്ത്രം’ ജപിച്ചാല്‍ മതിയെന്നാണ് ദലൈ ലാമയുടെ ഉപദേശം. സെന്‍ട്രല്‍ ടിബറ്റന്‍ അഡ്മിനിസ്ട്രേഷന് വൈബ്സൈറ്റിലാണ് ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ പ്രസിദ്ധീകരിച്ചത്.
താര മന്ത്രം ദലൈ ലാമ ജപിക്കുന്നതിന്റെ വോയിസ് ക്ലിപ്പും നല്‍കിയിട്ടുണ്ട്.