ന്യൂഡല്‍ഹി: ഡല്‍ഹി നിര്‍ഭയ കേസില്‍ വധശിക്ഷ വീണ്ടും നീളുമെന്ന് ഉറപ്പായി. പ്രതികള്‍ക്ക് മരണ വാറണ്ടില്‍ ഫെബ്രുവരി ഒന്നിന് വധശിക്ഷ നല്‍കണമെന്ന് ഉത്തരവിട്ടിരുന്നു എങ്കിലും പ്രതി വിനയ് ശര്‍മ്മ രാഷ്ട്രപതിക്ക് ദയാഹര്‍ജി സമര്‍പ്പിച്ചതോടെയാണിത്. ദയാഹര്‍ജിയില്‍ തീരുമാനമെടുത്തു 14 ദിവസത്തിന് ശേഷമേ വധശിക്ഷ നടപ്പാക്കാവൂ എന്നാണ് ചട്ടം. അതുകൊണ്ട് പ്രതികള്‍ക്ക് അത്ര ദിവസം കൂടി ആയുസ് നീട്ടി കിട്ടും.
അതേസമയം, മറ്റൊരു പ്രതി അക്ഷയ് സിങ് ഠാക്കൂര്‍ നല്കിയ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.