Kerala Politics

നിയമസഭയില്‍ ഗവര്‍ണറെ തടഞ്ഞതിന്റെ പേരില്‍ പ്രതിപക്ഷത്തിനെതിരെ അച്ചടക്ക നടപടി ഉണ്ടാവില്ലെന്ന് സ്പീക്കര്‍

തിരുവനന്തപുരം: നിയമസഭയില്‍ ഗവര്‍ണറെ തടഞ്ഞതിന്റെ പേരില്‍ പ്രതിപക്ഷത്തിനെതിരെ അച്ചടക്ക നടപടി  ഉണ്ടാവില്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍.

നിയമസഭ ഗാര്‍ഡ്‌സ്  പ്രതിപക്ഷത്തെ കയ്യേറ്റം ചെയ്‌തെന്ന് പരാതിയില്‍ അന്വേഷണം ഉണ്ടാകുമെന്നും സ്പീക്കര്‍ വ്യക്തമാക്കി.

പ്രതിപക്ഷത്തിന്റെ പരാതി പരിശോധിക്കും. ബലംപ്രയോഗം കൂടാതെ ഗവര്‍ണര്‍ ഉള്‍പ്പടെയുളളവര്‍ക്ക് വഴിയൊരുക്കാനുള്ള നിര്‍ദേശമാണ് വാച്ച്‌ ആന്‍ഡ് വാര്‍ഡിന് നല്‍കിയിരുന്നത്. മന്ത്രിസഭ അംഗീകരിച്ച പോളിസിയാണ് ഗവര്‍ണര്‍ സഭയെ അറിയിക്കുന്നത്. അതിന് മാറ്റം വരുത്താന്‍ മുന്‍കാലങ്ങളിലെ ഗവര്‍ണര്‍മാരും തയ്യാറായിട്ടില്ല. ഇപ്പോഴത്തെ ഗവര്‍ണറും തയ്യാറായിട്ടില്ല.

പ്രതിപക്ഷം സമര്‍പ്പിച്ച പ്രമേയം ചട്ടപ്രകാരം നിലനില്‍ക്കുന്നതാണെന്നും സ്പീക്കര്‍ പറഞ്ഞു. അതിനുസമയം നിശ്ചയിക്കണോ എന്ന കാര്യത്തില്‍ കാര്യോപദേശ സമിതിയുമായി കൂടിച്ചേര്‍ന്ന് തീരുമാനമെടുക്കും. സര്‍ക്കാര്‍ നിശ്ചയിച്ച പരിപാടികള്‍ക്ക് ശേഷം മാത്രമേ പ്രമേയം പരിഗണിക്കൂ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top