പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തതിന് യുവാവിന് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചു. ആലുവ യു.സി കോളജ് സ്വദേശി ടി.എം അനസിനാണ് ആലുവ ഈസ്റ്റ് പോലീസ് സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചത്. മുസ്ലിം ജമാഅത്ത് മഹല്ല് ഏകോപന സമിതി നടത്തിയ പറവൂര്‍ ആലുവ ലോങ് മാര്‍ച്ചില്‍ ആണ് അനസ് പങ്കെടുത്തത്.
ജോലി ആവശ്യത്തിനുള്ള പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചെന്ന് യുവാവ് ആരോപിക്കുന്നു. ഒരു കേസിലും താന്‍ പ്രതിയല്ലെന്ന് അനസ് പറഞ്ഞു . തുടര്‍ന്ന് പൗരത്വ നിയമത്തിനെതിരായ ഏതെങ്കിലും പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തിരുന്നോ എന്ന് പോലീസ് അന്വേഷിക്കുകയായിരുന്നു. മഹല്ല് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തിരുന്നു എന്നു പറഞ്ഞപ്പോള്‍ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിഷേധിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.രേഖകള്‍ പരിശോധിച്ചതിന് ശേഷം നടപടി സ്വീകരിക്കുമെന്ന് പോലീസ്
അറിയിച്ചു.