കോഴിക്കോട്: മനുഷ്യശൃംഖലയില്‍ പങ്കെടുത്തതിനെ ന്യായീകരിച്ച് കെഎം ബഷീര്‍. എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ട സമയമാണ്, നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതായും കെഎം ബഷീര്‍ വ്യക്തമാക്കി. ഇടത് മുന്നണിയുടെ മനുഷ്യ ശൃംഖലയില്‍ പങ്കെടുത്തതിനായിരുന്നു മുസ്ലീം ലീഗ് കെഎം ബഷീറിനെ സസ്പെന്‍ഡ് ചെയ്തത്.
പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങളിൽ ഇനിയും പങ്കെടുക്കും. ഒരടി പിന്നോട്ടില്ല. ഇന്നല്ലെങ്കിൽ നാളെ എല്ലാവരും യോജിക്കേണ്ടിവരുമെന്ന് മുസ്ലീം ലീഗ് ബേപ്പൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് പ്രതികരിച്ചു.