ലീഗ് നേതാവ് കെഎം ബഷീറിനെതിരെയുള്ള നടപടിയില്‍ പ്രതികരണവുമായി കെടി ജലീല്‍. മനുഷ്യശൃംഖലയില്‍ പങ്കെടുത്തതിന് നടപടിയെടുക്കുകയാണെങ്കില്‍ ലീഗിന് ആയിരക്കണക്കിന് ആളുകളെ പുറത്താക്കേണ്ടി വരുമെന്ന് കെടി ജലീല്‍ പറഞ്ഞു. മുസ്ലീംസമുദായ ഭീതിയോടെ നില്ക്കുമ്പോള് വോട്ടുരാഷ്ട്രീയം നോക്കിയല്ല പ്രതികരിക്കേണ്ടത്. യുഡിഎഫിന് അവരുടെ ധാരണ തിരുത്തേണ്ടി വരും. ഈ രീതി തുടരുകയാണെങ്കില്‍ ലീഗിന് എല്‍ഡിഎഫിനോട് സഹകരിക്കേണ്ടി വരുമെന്നും കെടി ജലീല്‍ പറഞ്ഞു.
മനുഷ്യശൃംഖലയില്‍ പങ്കെടുത്തതിന് നടപടിയെടുക്കുകയാണെങ്കില്‍ ആയിരക്കണക്കിന് ആളുകളെ പുറത്താക്കേണ്ടി വരും: മന്ത്രി കെടി ജലീല്‍
By
January 28, 2020 10:28 am