Kerala Politics

കെപിസിസി പുന:സംഘടന; നേതാക്കള്‍ പരസ്യപ്രസ്താവന നടത്തരുത്; കെ മുരളീധരനെ പരോക്ഷമായി വിമര്‍ശിച്ച് മുല്ലപ്പള്ളി

തിരുവനന്തപുരം: കെപിസിസി പുന:സംഘടനയെക്കുറിച്ച് നേതാക്കള്‍ പരസ്യപ്രസ്താവന നടത്തരുതെന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍. വിമര്‍ശിക്കുന്നവര്‍ തിരിഞ്ഞുനോക്കണമെന്നു കെ. മുരളീധരനെ പരോക്ഷമായി ഉന്നമിട്ട് മുല്ലപ്പള്ളി പറഞ്ഞു.

മോഹൻ ശങ്കറും സോനയും അടക്കമുള്ളവര്‍ എങ്ങനെ ലിസ്റ്റിൽ ഇടം നേടിയെന്ന് പരസ്യമായി സംശയമുന്നയിച്ച കെ മുരളീധരനുള്ള മറുപടി മുല്ലപ്പള്ളി കെപിസിസി ഭാരവാഹിയോഗത്തിന്റെ
ആമുഖ പ്രസംഗത്തിൽ തന്നെ നൽകി. അര്‍ഹരായവര്‍ മാത്രമാണ് ഭാരവാഹി പട്ടികയിൽ ഉള്ളതെന്ന് പറഞ്ഞ മുല്ലപ്പള്ളി തെരഞ്ഞെടുക്കപ്പെട്ടവരെല്ലാം അവരവരുടേതായ മേഖലകളിൽ ഉത്തരവാദിത്തവും മികവും കാഴ്ച വച്ചവരാണെന്നും കൂട്ടിച്ചേര്‍ത്തു. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top