Kerala

ബ്യൂട്ടി പാര്‍ലര്‍ മാനേജറെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി


കാക്കനാട്: കാക്കനാടിന് സമീപം തെങ്ങോട് ബ്യൂട്ടി പാര്‍ലര്‍ മാനേജറെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സംഭവുമായി ബന്ധപ്പെട്ട് ബ്യൂട്ടി പാര്‍ലര്‍ ജീവനക്കാരനായ സെക്കന്ദരബാദ് സ്വദേശി ചണ്ടി രുദ്ര ഒളിവില്‍, ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. മാനേജര്‍ വിജയ് ശ്രീധരന്‍ ആണ് കൊല്ലപ്പെട്ടത്.

ഇടച്ചിറയിലുള്ള ബ്യൂട്ടി പാർലർ ജീവനക്കാർ താമസിക്കുന്ന വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. വാക്കുതർക്കത്തെ തുടർന്ന് വിജയ് ശ്രീധരനെ ചണ്ടി കുത്തുകയായിരുന്നു എന്നാണ് പൊലീസ് സംശയിക്കുന്നത്. ഫോറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്‌ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പൊലീസ് സ്‌ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top