അമേരിക്കയിൽ മലയാളി വിദ്യാർത്ഥിനിയെ ക്യാംപസിനുള്ളിലെ തടാകത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അമേരിക്കയിലെ ഇന്‍ഡ്യാനയിലെ നോട്രെ ഡെയിം സര്‍വകലാശാല വിദ്യാര്‍ഥിയായ മലയാളിയെ ക്യാംപസിനുള്ളിലെ തടാകത്തില്‍ ആണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച മുതല്‍ കാണാതായ ആന്‍ റോസിന്റെ മൃതദേഹമാണ് സെന്റ് മേരീസ് തടാകത്തിലാണ് കണ്ടെത്തിയത്. നാഷനല്‍ മെറിറ്റ് സ്കോളര്‍ഷിപ്പ് നേടിയിട്ടുള്ള ആന്‍ റോസ് ഒാടക്കുഴല്‍ വിദഗ്ധയുമായിരുന്നു. എറണാകുളം സ്വദേശികളാണ് മാതാപിതാക്കള്‍. മരണത്തില്‍ ദുരൂഹത കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി. ആന്‍ റോസിനെക്കുറിച്ച് വിവരങ്ങള്‍ ശേഖരിക്കാന്‍ പൊലീസ് ഹെല്പ് ലൈന്‍ നമ്പര്‍ തുടങ്ങി
അമേരിക്കയിൽ മലയാളി വിദ്യാർഥിനി തടാകത്തിൽ മരിച്ചനിലയിൽ
By
January 25, 2020 12:00 pm