കൊച്ചി: കൂടത്തായി സീരിയലിന് സ്റ്റേ.ഫ്ളവർസ് ചാനൽ സംപ്രേഷണം ചെയ്യുന്ന സീരിയൽ ഹൈക്കോടതിയാണ് സ്റ്റേ ചെയ്തത്.
കേസിലെ സാക്ഷിയായ മുഹമ്മദ് നൽകിയ ഹർജിയിലാണ് സ്റ്റേ.ഇനിയും മൂന്ന് കേസുകളിൽ അന്വേഷണം നടക്കാനുള്ളത് കൊണ്ട് സീരിയൽ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന വാദം അംഗീകരിച്ചാണ് സ്റ്റേ.
രണ്ടാഴ്ചത്തേക്ക് ആണ് സീരിയൽ സ്റ്റേ ചെയ്തിരിക്കുന്നത്.കൂടത്തായി കൊലപാതകപരമ്പര വിഷയമാക്കി സ്വകാര്യ ചാനൽ സംപ്രേഷണം ആരംഭിച്ചിട്ടുള്ള സീരിയൽ യാഥാർഥ്യവുമായി ബന്ധമില്ലാത്ത രീതിയിലാണ് കാര്യങ്ങൾ അവതരിപ്പിക്കുന്നതെന്നും കേസിലെ സാക്ഷികളെയും പൊതുജനങ്ങളെയും ഇത് ആശയക്കുഴപ്പത്തിൽ ആക്കുമെന്നു ഹർജിയിൽ പറയുന്നു.
കോഴിക്കോട് കൂടത്തായിയില്‍ നടന്ന കൊലപാതകപരമ്പരയെ ആസ്പദമാക്കി സംവിധായകൻ ഗിരീഷ് കോന്നിയാണ് കൂടത്തായി സീരിയൽ ഒരുക്കുന്നത്. നടി മുക്ത ആണ് കേസിലെ മുഖ്യപ്രതി ജോളിയെ അവതരിപ്പിക്കുന്നത്.