തൊടുപുഴ: മൂലമറ്റം പവര്‍ ഹൗസില്‍ വൈദ്യുതോല്പാദനം പുനരാരംഭിച്ചു. പൊട്ടിത്തെറിയെ തുടര്‍ന്ന് വൈദ്യുതോല്പാദനം നിര്‍ത്തിവെച്ചിരുന്നു. വൈദ്യുത നിലയത്തിലെ രണ്ടാം നമ്പര്‍ ജനറേറ്ററിന്റെ എക്സിറ്റര്‍ ട്രാന്സ്ഫോര്മാണു പൊട്ടിത്തെറിച്ചത്. രണ്ടാം നമ്പര്‍ ജനറേറ്റര്‍ പ്രവര്‍ത്തിക്കുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായിരിക്കുന്നത്. ആളപായമില്ലായിരുന്നു. ശ്വാസതടസ്സം അനുഭവപ്പെട്ട രണ്ട് ജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
മൂലമറ്റം പവര്‍ ഹൗസില്‍ വൈദ്യുതോല്പാദനം പുനരാരംഭിച്ചു
By
January 21, 2020 8:01 am