തൃശൂര്‍: പ്രധാനമന്ത്രി മോദിയുടെ പൗരത്വരേഖ ചോദിച്ചു വിവരാവകാശ അപേക്ഷ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യന്‍ പൗരനാണെന്നു തെളിയിക്കാന്‍ ഉതകുന്ന ആധികാരിക രേഖകള്‍ വിവരാവകാശ നിയമപ്രകാരം അനുവദിച്ചു നല്‍കണമെന്നാവശ്യപ്പെട്ടാണ് അപേക്ഷ. ചാലക്കുടി വി.ആര്. പുരം സ്വദേശി കല്ലുവീട്ടില്‍ ജോഷിയാണു ചാലക്കുടി മുനിസിപ്പാലിറ്റി സെക്രട്ടറിക്ക് അപേക്ഷ നല്‍കിയത്. പൗരത്വ നിയമ ഭേദഗതിക്കെതിരെയും കേന്ദ്രസര്‍ക്കാറിനെതിരെയും പ്രതിഷേധങ്ങള്‍ ശക്തമാവുന്നതിനിടെയാണ് മോദിയുടെ പൗരത്വരേഖ ചോദിച്ചു വിവരാവകാശ അപേക്ഷയെത്തുന്നത്.
പ്രധാനമന്ത്രി മോദിയുടെ ഇന്ത്യന്‍ പൗരത്വം തെളിയിക്കുന്ന രേഖ ചോദിച്ചു വിവരാവകാശ അപേക്ഷ
By
January 16, 2020 8:21 am