അമേരിക്കന്‍ സൈനിക താവളങ്ങളിലെ ഇറാന്റെ വ്യോമാക്രമണങ്ങളെ അപലപിച്ച് ഇറാഖ്. നടപടി രാജ്യത്തേക്കുള്ള കടന്നുകയറ്റമാണെന്ന് ഇറാഖ് പ്രസിഡന്റ് പറഞ്ഞു. ഇറാഖിനെ യുദ്ധഭൂമിയാക്കാന്‍ അനുവദിക്കില്ലെന്ന് പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് അല്‍ ഹല്ബുസി വ്യക്തമാക്കി.
ഇന്ത്യന്‍ സമയം പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ഇറാഖിലെ ഇര്‍ബിലിലേയും അല്‍ അസദിലെയും രണ്ട് യുഎസ് സൈനിക താവളങ്ങളില്‍ ഇറാന് വ്യേമാക്രമണം നടത്തിയത്. 12-ഓളം ബാലിസ്റ്റിക് മിസൈലുകളാണ് സൈനികതാവളങ്ങള്‍ ലക്ഷ്യമാക്കി ഇറാന് വിക്ഷേപിച്ചത്.