ജയ്പുര്‍: രാജസ്ഥാനിലെ കോട്ട ജെകെ ലോണ്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മരിച്ച കുട്ടികളുടെ എണ്ണം 110 ആയി. ശനിയാഴ്ച മൂന്നു കുഞ്ഞുങ്ങളുടെ കൂടി മരണമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ഒരു മാസത്തിനിടെയിലാണ് ഇത്രയധികം കുഞ്ഞുങ്ങള്‍ ഇവിടെ മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ശരീര താപനില അപകടകരമായി താഴ്ന്നാണു കുട്ടികളേറെയും മരിച്ചതെന്നാണ് രാജസ്ഥാന് സര്‍ക്കാര്‍ നിയമിച്ച സമിതിയുടെ കണ്ടെത്തല്‍. അതിശൈത്യത്തില്‍ തണുത്തു വിറച്ച് തുടര്‍ച്ചയായി കുട്ടികള്‍ മരിച്ചു കൊണ്ടിരിക്കുമ്പോഴും അടിയന്തര സാഹചര്യങ്ങള്‍ ഒരുക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
രാജസ്ഥാനിലെ ശിശുമരണം; മരണസംഖ്യ ഉയരുന്നു
By
January 5, 2020 12:34 pm