ന്യൂഡല്‍ഹി: പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാനെ വിമര്‍ശിച്ച് ഓള് ഇന്ത്യ മജ് ലിസെ ഇത്തിഹാദുല്‍ മുസ്ലിമിന് (എഐഎംഐഎം) അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി. ഇമ്രാന് ഖാന് ഇന്ത്യന്‍ മുസ്ലിംങ്ങളെക്കുറിച്ച് ഓര്‍ത്ത് വേവലാതിപ്പെടേണ്ട, പകരം പാക്കിസ്ഥാനിലെ കാര്യങ്ങളെ കുറിച്ച് ആകുലതയുണ്ടായാല്‍ മതിയെന്നും ഒവൈസി പറഞ്ഞു. ഉത്തര്‍പ്രദേശില്‍ മുസ്ലിംങ്ങള്ക്കെതിരെ പോലിസിന്റെ വംശഹത്യ എന്ന തരത്തില്‍ ഇമ്രാന് ഖാന് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയ്ക്കെതിരെയാണ് ഒവൈസി വിമര്‍ശനവുമായി രംഗത്തെത്തിയത്.
ഇന്ത്യന്‍ മുസ്ലിംങ്ങളെക്കുറിച്ച് ഓര്‍ത്ത് വേവലാതിപ്പെടേണ്ട; ഇമ്രാന് ഖാനെ വിമര്‍ശിച്ച് ഒവൈസി
By
January 5, 2020 11:50 am