കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ കഞ്ചാവ് പിടികൂടി. ക്വാലാലംപൂരിലേക്ക് യാത്രചെയ്യാനെത്തിയ മൂലമ്പിള്ളി സ്വദേശി ബിനിലിന്റെ ബാഗേജില്‍ നിന്നുമാണ് സിഗരറ്റ് പായ്ക്കറ്റിനകത്ത് ഒളിപ്പിച്ച അഞ്ച് ഗ്രാം കഞ്ചാവ് കണ്ടെടുത്തത്. എക്സറേ പരിശോധനയില്‍ സംശയം തോന്നിയ സുരക്ഷാ വിഭാഗം ഇയാളെ പിടികൂടുകയായിരുന്നു. ഇയാളെ എക്സൈസിന് കൈമാറി.
നെടുമ്പാശേരിയില്‍ കഞ്ചാവുമായി യാത്രക്കാരന് പിടിയില്‍
By
January 5, 2020 8:54 am