കൊല്‍ക്കത്ത: അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 1.5 കോടി രൂപ വില വരുന്ന പാമ്പുവിഷവുമായി മൂന്ന് പേര് അറസ്റ്റില്‍. പശ്ചിമ ബംഗാളിലെ മാല്‍ഡയിലെ ഇംഗ്ലീഷ് ബസാറിലെ ഒരു ഹോട്ടലില്‍ നിന്നാണ് റഫീക് അലി, ആഷിഖ് മണ്ഡാല്‍, മസൂദ് ഷെയ്ഖ് എന്നിവരെ പിടികൂടിയത്. ഗ്ലാസിന്റെ കുപ്പിയില്‍ സൂക്ഷിച്ച നിലയില്‍ പാമ്പിന് വിഷവും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. പ്രതികളെ നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
ഒന്നരക്കോടി രൂപ വില വരുന്ന പാമ്പുവിഷവുമായി മൂന്ന് പേര് പിടിയില്‍
By
January 4, 2020 10:42 pm