ചെന്നൈ: നഗരത്തില്‍ കനത്ത മഞ്ഞ് മൂടിയതോടെ കാഴ്ചക്കുറവ് മൂലം ചെന്നൈ വിമാനത്താവളത്തില്‍ അഞ്ച് വിമാനങ്ങള്‍ ഇന്ന് രാവിലെ വഴിതിരിച്ചുവിട്ടു. നാല് വിമാനങ്ങള്‍ ഹൈദരാബാദിലേയ്ക്കും ഒരെണ്ണം തിരുച്ചിറപ്പള്ളിയിലേയ്ക്കുമാണ് വഴി തിരിച്ചുവിട്ടത്.
നഗരത്തിലെ മോശം കാലാവസ്ഥയില്‍ പത്തോളം വിമാനങ്ങളും വൈകിയതായി പ്രമുഖ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.