കൊച്ചി: പൗരത്വ നിയമഭേദഗതിക്കെതിരെ കൊച്ചിയിൽ മുസ്ലിം സംഘടനകളുടെ നേതൃത്വത്തിലുള്ള പ്രതിഷേധ റാലി തുടങ്ങി.ലക്ഷക്കണക്കിന് പേരാണ് റാലിയിൽ പങ്കെടുത്തു കൊണ്ടിരിക്കുന്നത്. കലൂർ സ്റ്റേഡിയത്തിനു മുന്നിൽ നിന്ന് ആരംഭിച്ച റാലി കച്ചേരിപ്പടി വഴി മറെയ്ൻ ഡ്രൈവിലാണ് സമാപിക്കുക. തുടർന്ന് അവിടെ പൊതു സമ്മേളനം ആരംഭിക്കും.ലക്ഷകണക്കിന് പ്രവർത്തകരെ ഉൾക്കൊള്ളാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.ഗുജറാത്തിൽ നിന്നുള്ള എംഎൽഎ ജിഗ്നേഷ് മേവാനി,പ്രശാന്ത് ഭൂഷൺ,പാണക്കാട് ഹൈദരലി തങ്ങൾ എന്നിവർ മഹാ സമ്മേളനത്തിൽ പങ്കെടുക്കും.
കോഴിക്കോടും പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധ റാലി ആരംഭിച്ചിട്ടുണ്ട്. പീപ്പിൾസ് ലോങ്ങ് മാർച്ചാണ് നടക്കുന്നത്