Latest News

ജുറാസിക് പാര്‍ക് കാണാന്‍ പുറപ്പെട്ട സംഘത്തിന്റെ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു; 6 മൃതദേഹങ്ങള്‍ കണ്ടെടുത്തു

ഹൊനലുലു: ഹവായി ദ്വീപ് സമൂഹത്തിലെ ഏറ്റവും ഒറ്റപ്പെട്ട ദ്വീപിലേക്ക് പുറപ്പെട്ട ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു. രണ്ട് കുട്ടികൾ ഉൾപ്പടെ ഏഴ് യാത്രക്കാരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. ആറു പേരുടെ മൃതദേഹം കണ്ടെത്തി. ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു. ഹവായിയിലെ ഏറ്റവും വിദൂരതയിലുള്ള ന പാലി തീരമേഖലയിലേക്കായിരുന്നു ഹെലികോപ്ടറിന്റെ യാത്ര. 1997ല്‍ ‘ജൂറാസിക് പാര്‍ക്ക്’ സിനിമാ സീരീസിലെ ലോസ്റ്റ് വേള്‍ഡ് ചിത്രീകരിച്ചത് ഇവിടെയായിരുന്നു. യാത്രക്കാരെ കുറിച്ച് അന്വേഷിക്കാന്‍ രക്ഷാസേനാംഗങ്ങളെ ദ്വീപിലേക്ക് അയക്കുമെന്ന് അധികൃതര്‍ പറഞ്ഞു. വ്യാഴാഴ്ച വൈകിട്ട് എത്തേണ്ടിയിരുന്ന യാത്രാസംഘത്തെപ്പറ്റി വിവരങ്ങളൊന്നും ലഭിക്കാതായതോടെയാണ് തിരച്ചില്‍ ആരംഭിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top