Kerala

ശബരിമലയില്‍ ഇന്ന് മണ്ഡലപൂജ

എരുമേലി: നാല്‍പത്തിയൊന്നു ദിവസത്തെ മണ്ഡലകാലത്തിനു സമാപനം കുറിച്ച് ശബരിമലയില്‍ ഇന്ന് മണ്ഡലപൂജ. രാവിലെ 10 മുതല്‍ 11.45 വരെയാണ് തങ്കഅങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ ചടങ്ങുകള്‍. രാത്രി 10ന് ഹരിവരാസനം ചൊല്ലി നടയടക്കും. പിന്നെ 30ന് വൈകിട്ട് മകരവിളക്ക് മഹോത്സവത്തിനായി് നട തുറക്കും. മണ്ഡലപൂജയോട് അനുബന്ധിച്ചു കനത്ത സുരക്ഷ വലയത്തിലാണ് ശബരിമല. തങ്കഅങ്കി ഘോഷയാത്രയെ ശരംകുത്തിയില്‍ വച്ച് ദേവസ്വം ബോര്‍ഡ് അധികൃതര്‍ സ്വീകരിച്ചു. ശബരിമല തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്നാണ് തങ്കഅങ്കി പേടകം ഏറ്റുവാങ്ങിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top