Kerala

സൂര്യഗ്രഹണം ദൃശ്യമായി; ആകാശവിസ്മയത്തിന് സാക്ഷിയായി കേരളം


കേരളത്തില്‍ സൂര്യഗ്രഹണം ദൃശ്യമായി തുടങ്ങി. 9.26 മുതല്‍ 9.30 വരെ ഗ്രഹണം പൂര്‍ണ്ണമായി കാണാം. വടക്കന്‍ ജില്ലകളിലാകും ഗ്രഹണം പൂര്‍ണ്ണമായി കാണാന്‍ സാധിക്കുക. മറ്റ് ജില്ലകളില്‍ ഭാഗികമായി മാത്രമേ ഗ്രഹണം ദൃശ്യമാകൂ.

ച​ന്ദ്ര​ന്‍ സൂ​ര്യ​നും ഭൂ​മി​ക്കു​മി​ട​യി​ല്‍ വ​ന്ന് സൂ​ര്യ​നെ കാ​ഴ്ച​യി​ല്‍നി​ന്ന് മ​റ​യ്ക്കു​ന്ന പ്ര​തി​ഭാ​സ​മാ​ണ് സൂ​ര്യ​ഗ്ര​ഹ​ണം. ചി​ല സ​ന്ദ​ര്‍ഭ​ങ്ങ​ളി​ല്‍ സൂ​ര്യ​നെ പൂ​ര്‍ണ​മാ​യി മ​റ​യ്ക്കാ​ന്‍ ച​ന്ദ്ര​നാ​കി​ല്ല, ആ ​സ​മ​യ​ത്ത് ഒ​രു വ​ല​യം ബാ​ക്കി​യാ​ക്കും. ഇ​തി​നെ​യാ​ണ് വ​ല​യ സൂ​ര്യ​ഗ്ര​ഹ​ണ​മെ​ന്ന് പ​റ​യു​ന്ന​ത്. 130 കി​ലോ​മീ​റ്റ​റോ​ളം വീ​തി​യു​ള്ള​താ​ണ് വ​ല​യ ഗ്ര​ഹ​ണ​പാ​ത. കാ​സ​ര്‍കോ​ട്, ക​ണ്ണൂ​ര്‍, വ​യ​നാ​ട് ജി​ല്ല​ക​ളി​ലൂ​ടെ​യാ​ണ് മ​ധ്യ​രേ​ഖ ക​ട​ന്നു​പോ​കു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ആ ​രേ​ഖ​യി​ലും അ​തി​നോ​ട് അ​ടു​ത്തു​വ​രു​ന്ന ഏ​താ​നും കി​ലോ​മീ​റ്റ​റു​ക​ളി​ലു​ള്ള സ്ഥ​ല​ങ്ങ​ളി​ലും സൂ​ര്യ​വ​ല​യം മു​ഴു​വ​ന്‍ വ​ള​രെ കൃ​ത്യ​ത​യു​ള്ള​താ​യി​രി​ക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top