തിരുവനന്തപുരം: പൗരത്വ ഭേദഗതി ബില്ലിന്റെ പേരില്‍ പ്രതിഷേധിക്കുന്ന യുവാക്കളെ സംസ്ഥാന സര്‍ക്കാര്‍ കരുതല്‍ തടങ്കലിലാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്താമെന്ന് പിണറായി സര്‍ക്കാര്‍ കരുതേണ്ടെന്നും യുവാക്കളെ കരുതല്‍ തടങ്കലില്‍ വെയ്ക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയ്ക്ക് നേരെ കരിങ്കൊടി വീശിയ കെഎസ് യു
പ്രവര്‍ത്തകരെ പോലീസ് കരുതല്‍ തടങ്കലില്‍ വെച്ചിരുന്നു. ഇവരെ തിരുവനന്തപുരം എആര്‍ ക്യാമ്പില്‍ എത്തി സന്ദര്‍ശിച്ച ശേഷമാണ് ചെന്നിത്തല പോലീസിനെ വിമര്‍ശിച്ചത്.
പൗരത്വ ബില്‍: പ്രതിഷേധിക്കുന്ന യുവാക്കള്‍ കരുതല്‍ തടങ്കലില്‍; സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് ചെന്നിത്തല
By
December 24, 2019 2:12 pm