Breaking News

പൗരത്വ നിയമ ഭേദഗതിയില്‍ പിന്നോട്ടില്ലാതെ പ്രധാനമന്ത്രി; സംസ്ഥാനങ്ങള്‍ക്ക് നടപ്പാക്കാതിരിക്കാനാവില്ലെന്നും മോദി

ന്യൂഡല്‍ഹി: രാംലീല മൈതാനിയില്‍ നടക്കുന്ന മഹാറാലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. നാനാത്വത്തിന്റെ ഏകത്വമാണ് രാജ്യത്തിന്റെ ശക്തിയെന്ന് നരേന്ദ്രമോദി പറഞ്ഞു. പ്രസംഗം തുടങ്ങിയത് നാനാത്വത്തിന്റെ ഏകത്വം എന്ന മുദ്രാവാക്യം മുഴക്കിയാണ്. പ്രശ്‌നങ്ങള്‍ തള്ളിക്കളയല്‍ ബിജെപിയുടെ ശൈലിയും സംസ്‌കാരവുമല്ലെന്നും രാംലീല മൈതാനം ഒട്ടേറെ ചരിത്രസംഭവങ്ങള്‍ക്ക് സാക്ഷിയായിട്ടുണ്ടെന്നും മോദി പറഞ്ഞു. പൗരത്വം നിയമം രാജ്യത്തിന്റെ നല്ലതിനെന്ന് മോദി വ്യക്തമാക്കി. ജനങ്ങള്‍ക്കിടയില്‍ കള്ളം പ്രചരിപ്പിക്കുന്നു. നുണ പ്രചാരണം നടത്തി മുസ്ലീംങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. മതം നോക്കിയല്ല സര്‍ക്കാര്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ലക്ഷ്യമിടുന്നത് അവശ ജനതയുടെ പുരോഗതിയാണ്. കള്ള പ്രചരണങ്ങള്‍ അധികകാലം വിലപോവില്ല. സര്‍ക്കാര്‍ ആരുടെയും അവകാശം ഇല്ലാതാക്കുന്നില്ല. നിയമം പാസാക്കിയ പാര്‍ലമെന്റിനെ ആദരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. പൗരത്വ നിയമ ഭേദഗതിയില്‍ ഉറച്ചുനില്‍ക്കുന്നു, പിന്നോട്ടില്ലെന്നും മോദി വ്യക്തമാക്കി

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top