ന്യൂഡല്‍ഹി: ഉന്നാവോ പീഡനക്കേസില്‍ പ്രതി കുല്‍ദീപ് സെന്‍ഗറിന് ജീവപര്യന്തം തടവു ശിക്ഷ. ഡല്‍ഹിയിലെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. 25 ലക്ഷം രൂപ പിഴ അടയ്ക്കണമെന്നും കോടതി പറഞ്ഞു. പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് നഷ്ടപരിഹാരമായി 10 ലക്ഷം രൂപ നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന കേസിലാണ് കോടതി വിധി പറഞ്ഞത്. ഉന്നാവിലെ മുന്‍ ബിജെപി എംഎല്‍എയായിരുന്നു കുല്‍ദീപ് സിങ് സെന്‍ഗര്‍.
ഉന്നാവോ കേസില്‍ കുല്‍ദീപ് സെന്‍ഗറിന് ജീവപര്യന്തം
By
December 20, 2019 2:10 pm