Breaking News

മംഗളൂരുവില്‍ മലയാളി മാധ്യമ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

മംഗളൂരുവില്‍ മലയാളി മാധ്യമ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. ക്യാമറയടക്കം ഉപകരണങ്ങള്‍ പോലീസ് പിടിച്ചെടുത്തു. സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലാണ് നടപടി. റിപ്പോര്‍ട്ട് ചെയ്യരുതെന്നും ക്യാമറ ഓഫ് ചെയ്യണമെന്നും പോലീസ് ഉത്തരവിട്ടു. ഇന്നലെ മംഗലാപുരത്ത് ഉണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന വെന്‍ലോക്ക് ആശുപത്രിക്ക് സമീപത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മാധ്യമപ്രവര്‍ത്തകരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. മാധ്യമപ്രവര്‍ത്തകരോട് ഇവിടെ നിന്ന് മാറാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് മാധ്യമ സംഘത്തെ കസ്റ്റഡിയില്‍ എടുത്തത്. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top