ആലപ്പുഴ: ആലപ്പുഴയില്‍ വഴിയോരക്കച്ചവടക്കാരുടെ പക്കല്‍ നിന്ന് ടാറ്റു പതിച്ച കുട്ടികള്‍ക്ക് പൊള്ളലേറ്റു. മുല്ലയ്ക്കല്-കിടങ്ങാംപറമ്പ് ചിറപ്പ് മഹോത്സവത്തിനെത്തിയ കുട്ടികളാണ് വഴിയോരക്കടയില്‍നിന്നും ടാറ്റൂ പതിപ്പിച്ചത്. എന്നാല്‍ ടാറ്റൂ ചെയ്ത ഭാഗത്ത് പൊള്ളലേല്‍ക്കുകയായിരുന്നു. സംഭവത്തില്‍ നഗരസഭ ആരോഗ്യവിഭാഗം പരിശോധന നടത്തുകയും കെമിക്കലുകള്‍ പിടിച്ചെടുക്കുകയും ചെയ്തു.
ആലപ്പുഴയില്‍ വഴിയോരക്കച്ചവടക്കാരുടെ പക്കല്‍ നിന്ന് ടാറ്റു പതിച്ച കുട്ടികള്‍ക്ക് പൊള്ളലേറ്റു
By
December 20, 2019 7:55 am