കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ 51 ലക്ഷം രൂപയുടെ സ്വര്‍ണവുമായി യാത്രക്കാരന് പിടിയില്‍. മലപ്പുറം വളാഞ്ചേരി ഇരിമ്പിലയം നീന്ത്രത്തോടിയില് അബ്ദുള്ള നാസര്‍ (28) ആണ് 1.5 കിലോഗ്രാം തൂക്കമുള്ള സ്വര്‍ണ ഷീറ്റുമായി എയര്‍ കസ്റ്റംസ് ഇന്റലിജന്‍സിന്റെ പിടിയിലായത്. സൗദിയില്‍ നിന്നും നെടുമ്പാശേരിയിലെത്തിയ സൗദി എയര്‍ലൈന്‍സ് വിമാനത്തിലെ യാത്രക്കാരനായിരുന്നു ഇയാള്‍. റീച്ചാര്‍ജബിള്‍ ഫാനിന്റെ ബാറ്ററിക്കകത്താണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്.
നെടുമ്പാശേരിയില്‍ വീണ്ടും സ്വര്‍ണവേട്ട; 51 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി
By
December 19, 2019 3:07 pm