പൗരത്വ ഭേദഗതി ബില്ലിനെതിരെ ഉത്തര്‍പ്രദേശില്‍ പ്രതിഷേധം ശക്തം. സമ്പാലില് പ്രതിഷേധക്കാര്‍ നാല് സര്‍ക്കാര്‍ ബസുകള്‍ കത്തിച്ചു. നിരോധനാജ്ഞ ലംഘിച്ച് ലക്നോവിലും മറ്റ് പ്രധാന നഗരങ്ങളിലും വന്‍ പ്രതിഷേധ റാലികള്‍ നടത്തി. ലക്നോവിലെ മാര്‍ച്ച് തടഞ്ഞ പോലീസിന് നേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു. നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാക്കി. ഹസന് ഗഞ്ച് പോലീസ് ചൗകില്‍ ബൈക്കുകള്‍ക്കും പോലീസ് ബൂത്തിനും പ്രതിഷേധക്കാര്‍ തീവെച്ചു. ദേശീയപാത ഉപരോധിച്ച് പോലീസിന് നേരെ കല്ലെറിഞ്ഞവര്‍ക്കെതിരെ കണ്ണീര് വാതകം പ്രയോഗിച്ചു. നിരവധി പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധം സംഘര്‍ഷത്തിലെത്തിയതിനെ തുടര്‍ന്ന് സമ്പാലില് ഇന്റര്‍നെറ്റ് ബന്ധം വിഛേദിച്ചു.
Sambhal: A State Transport bus set ablaze, allegedly during protest against #CitizenshipAmendmentAct. More details awaited. pic.twitter.com/rtjO2rEF1A
— ANI UP (@ANINewsUP) December 19, 2019