ന്യൂഡൽഹി: പൗരത്വ ബില്ലിനെതിരെ ദക്ഷിണ ഡൽഹിയിൽ പ്രതിഷേധം അക്രമാസക്തമായി. പ്രതിഷേധക്കാർ നിരവധി വാഹനങ്ങൾക്ക് തീവെച്ചു. അഞ്ചു ബസ്സുകൾ കത്തിച്ചതായി റിപ്പോർട്ട്. പോലീസ് ആണ് ബസ്സുകൾക്ക് തീവെച്ചതെന്ന് വിദ്യാർത്ഥികൾ. തീയണക്കാൻ വന്ന അഗ്നിശമന വാഹനങ്ങൾക്ക് നേരെയും കല്ലേറ്. ജാമിയ നഗറിലാണ് സംഘർഷം രൂക്ഷമായത്. പോലീസ് ജാമിയ മിലിയ സർവകലാശാലയിലേക്ക് വെടിവെച്ചു. വിദ്യാർത്ഥികൾ അല്ല പ്രതിഷേധക്കാരെന്ന് സർവ്വകലാശാല യൂണിയൻ.
സംഘർഷത്തെ തുടർന്ന് നാല് മെട്രോ സ്റ്റേഷനുകൾ അടച്ചു.