പാലക്കാട് കാറിടിച്ച് പരിക്കേറ്റ കുട്ടി മരിച്ചു. ചികിത്സ വൈകിയെന്ന് ആരോപണം. ഇന്നലെ വൈകുന്നേരം അഞ്ച് മണിക്കായിരുന്നു അപകടം.അപകടം ഉണ്ടാക്കിയ കാർ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചില്ല.കാറിന്റെ ടയർ പഞ്ചറായെന്നു പറഞ്ഞു പാതി വഴിയിൽ കുട്ടിയെ ഇറക്കി വിട്ടു. നല്ലപ്പള്ളി സ്വദേശി സുദേവന്റെ മകൻ സുജിത്താണ്(13) മരിച്ചത്. കാർ ഉടമയെ തിരിച്ചറിഞ്ഞിട്ടുണ്ട്.കാർ പോലീസ് കസ്റ്റഡിയിൽ എടുത്തു. മലപ്പുറം പുത്തനത്താണി സ്വദേശി അഷറഫിന്റെതാണ്.കാർ ഓടിച്ചിരുന്നത് നാസർ. ഡ്രൈവർ നാസറിന്റെ ലൈസൻസ് റദ്ദാക്കുമെന്ന് ഗതാഗത മന്ത്രി അറിയിച്ചു.
ചികിത്സ വൈകി; കാറിടിച്ച് പരിക്കേറ്റ കുട്ടി മരിച്ചു
By
December 13, 2019 10:12 am