Kerala

ടൂറിസ്റ്റ് ബസിന് മുകളിൽ കയറി പടക്കം പൊട്ടിച്ച് സ്കൂൾ വിദ്യാർത്ഥികളുടെ പിറന്നാളാഘോഷം

കോഴിക്കോട്: താമരശ്ശേരിയിൽ വിനോദ സഞ്ചാരത്തിന് പോയ വിദ്യാർത്ഥികൾ പിറന്നാൾ ആഘോഷിച്ചത് അപകടകരമായ രീതിയിൽ . ടൂറിസ്റ്റ് ബസ്സിന് മുകളിൽ കയറി പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചുമാണ് പിറന്നാൾ ആഘോഷിച്ചത്. ഈ ആഘോഷങ്ങളുടെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.
കോരങ്ങാട് ഗവൺമെന്റ് വോക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ നിന്നും ടൂർ പോയ +2 വിദ്യാർത്ഥികളുടെതാണ് ഈ ആഘോഷം. ഡിസംബർ ഒന്നിന് ബാഗ്ലൂരിലേക്ക് പോയ സംഘത്തിന്റേതായിരുന്നു ആഘോഷം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top