ഹൗറ: പശ്ചിമ ബംഗാളിലെ ഹൗറയില്‍ ഒമ്പത് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ അമ്മാവന് ബലാത്സംഗത്തിനിരയാക്കി. അയല്‍വാസി കൂടിയായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ചയാണ് സംഭവം. കളിപ്പാട്ടം വാങ്ങി നല്‍കാനാണെന്ന് പറഞ്ഞാണ് കുഞ്ഞിനെ വീട്ടില്‍ നിന്ന് കൊണ്ടുപോയത്. കുറച്ചുസമയം കഴിഞ്ഞ് കുഞ്ഞിനെ തിരിച്ചേല്‍പ്പിച്ചപ്പോള്‍ രക്തമൊലിക്കുന്നത് മാതാപിതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടു. ഇവര്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. കുഞ്ഞ് പീഡിപ്പിക്കപ്പെട്ടെന്ന് ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്.