സുഡാനിലെ സ്ഫോടനത്തില്‍ മരിച്ചവരില്‍ ആറ് ഇന്ത്യക്കാരെന്ന് വിദേശകാര്യമന്ത്രാലയം. എട്ട് പേര് ആശുപത്രിയില്‍ ചികിത്സയിലാണ്. 11 പേരെ തിരിച്ചറിയാനുണ്ടെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
സുഡാനിലെ ഖാർത്തൂമിലുള്ള ബാഹ്റി എന്നയിടത്തുള്ള സലൂമി എന്ന സെറാമിക് ഫാക്ടറിയിലാണ് സ്ഫോടനമുണ്ടായത്. ഫാക്ടറിയിൽ ചൊവ്വാഴ്ച വൈകിട്ടോടെ ഒരു ഗ്യാസ് ടാങ്കർ പൊട്ടിത്തെറിച്ചാണ് അപകടം. സ്ഫോടനത്തിൽ 23 പേരാണ് കൊല്ലപ്പെട്ടത്.