കൊച്ചി: ബാലഭാസ്കറിന്റെ ട്രൂപ്പിലെ മറ്റൊരു അംഗത്തെകൂടി കേസില്‍ പ്രതിചേര്‍ത്തു. ട്രൂപ്പിലുള്ള ജമീല്‍ ജബ്വാറും സ്വര്‍ണ്ണ കടത്തിയെന്ന് ഡിആര്‍ഐ കണ്ടെത്തല്‍. തിരുവനന്തപുരം വിമാനത്താവളം വഴിയാണ് ജമീലും സ്വര്‍ണം കടത്തിയത്. ജമീലിനെതിരെയും കൊഫേപോസ ചുമത്താന്‍ ഡിആര്‍ഐ ശുപാര്‍ശ. അന്വേഷണം തുടങ്ങിയതിന് പിന്നാലെ ജമീലും ഒളിവില്‍. സ്വര്‍ണ്ണക്കടത്ത് കേസില്‍ തുടര്‍നടപടികളുമായി ഡിആര്‍ഐ. അറസ്റ്റിലായ പ്രതികള്‍ക്കെല്ലാം കാരണം കാണിക്കല്‍ നോട്ടീസ് നല്കി.
സ്വര്‍ണ്ണക്കടത്ത് കേസില്‍ വഴിത്തിരിവ്; ബാലഭാസ്കറിന്റെ ട്രൂപ്പിലെ മറ്റൊരു അംഗത്തെകൂടി കേസില്‍ പ്രതിചേര്‍ത്തു
By
December 5, 2019 11:30 am