Kerala

ആസിഡ് അക്രമണഭീഷണി; ലൈവിൽ വന്ന് പൊട്ടിക്കരഞ്ഞ്‌ അഞ്ജലി അമീർ

നടി അഞ്ജലി അമീറിനെതിരെ ആസിഡ് ആക്രമണഭീഷണി. ഫെയ്സ്ബുക്ക് ലൈവിലൂടെ അഞ്ജലി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കോഴിക്കോട് സ്വദേശിയായ യുവാവുമായി ലിവിങ് ടുഗെദര്‍ ബന്ധത്തിലായിരുന്നുവെന്നും മാനസികമായി അടുപ്പമില്ലായിരുന്നുവെങ്കിലും വളരെക്കാലമായി ഒന്നിച്ചു ജീവിക്കുകയായിരുന്നുവെന്നും നടി പറയുന്നു. എന്നാല്‍ ആ ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ ശ്രമിച്ചതോടെ ആ വ്യക്തി ആസിഡ് ആക്രമണ ഭീഷണി ഉയര്‍ത്തിയിരിക്കുകയാണെന്നും അഞ്ജലി ആരോപിക്കുന്നു. താന്‍ ആത്മഹത്യയുടെ വക്കിലാണെന്നും എന്തെങ്കിലും സംഭവിച്ചാല്‍ അയാള്‍ മാത്രമാകും ഉത്തരവാദിയെന്നും താരം പറഞ്ഞു.

ഒരാളെന്നെ വല്ലാതെ മാനസികമായി ദ്രോഹിക്കുന്നു.എനിക്ക് ഒരുതരത്തിലും ഇഷ്ടമില്ലാത്ത വ്യക്തിയായിട്ട് പല സാഹചര്യങ്ങള്‍ കൊണ്ടും എനിക്ക് ലിവിങ് ടുഗതറില്‍ കഴിയേണ്ടി വന്നു. ആദ്യം അയാള്‍ എന്നെ കബളിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഇക്കാര്യം ഞാന്‍ സമൂഹമാധ്യമങ്ങളില്‍ കൂടി പറഞ്ഞിട്ടുണ്ട്. എന്നാലിപ്പോള്‍ അയാളുടെ കൂടെ ജീവിച്ചില്ലെങ്കില്‍ കൊന്നുകളയും, ആസിഡ് മുഖത്തൊഴിക്കും എന്നാണ് പറയുന്നത്.അയാളുടെ കൂടെ ജീവിക്കാന്‍ എനിക്ക് ആഗ്രഹമില്ല. ലോകത്ത് ഒരാളെ വെറുക്കുന്നെങ്കില്‍ അത് അയാളെ മാത്രമാണ്. പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഫേസ്ബുക്ക് ലൈവില്‍ അഞ്ജലി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top