ചെന്നൈ: തമിഴ്നാട്ടില്‍ കനത്ത മഴ അടുത്ത 24 മണിക്കൂര്‍ കൂടി തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ഇതിനെ തുടര്‍ന്ന് 6 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവള്ളൂര്‍, വെല്ലൂര്‍, തിരുവണ്ണാമലൈ, തൂത്തുകുടി, രാമനാഥപുരം, തിരുനെല്‍വേലി ജില്ലകളിലാണ് ശക്തമായ മഴ അനുഭവപ്പെടുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 20 സെന്റി മീറ്ററിലധികം മഴയാണ് ഇവിടെ ലഭിച്ചത്. മഴക്കെടുതിയില്‍ മരണം 25 ആയി. രണ്ടായിരത്തോളം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.
തമിഴ്നാട്ടില്‍ കനത്ത മഴ; 6 ജില്ലകളില്‍ റെഡ് അലര്‍ട്ട്
By
December 3, 2019 9:40 am