തിരുവനന്തപുരം:വഞ്ചിയൂരിൽ പട്ടിണികൊണ്ട് കുട്ടികളെ ശിശുക്ഷേമ സമിതിയിൽ ഏൽപ്പിച്ച സംഭവത്തിൽ സർക്കാരിന്റെ ഇടപെടൽ. കുടുംബത്തിന്റെ സംരക്ഷണം ഏറ്റെടുക്കുമെന്ന് സർക്കാർ.വീട്ടമ്മയ്ക്ക് ജോലി നൽകുന്ന കാര്യം കോർപ്പറേഷനുമായി ആലോചിച്ച് തീരുമാനിക്കും.നഗരസഭയുടെ നിർമ്മാണം പുരോഗമിക്കുന്ന ഫ്ലാറ്റുകളിൽ ഒന്നു നൽകുമെന്ന് മേയർ ശ്രീകുമാർ അറിയിച്ചു.അമ്മയെയും കുട്ടികളെയും മഹിളാ മന്ദിരത്തിലേക്ക് മാറ്റാൻ നടപടി എടുത്തിട്ടുണ്ട്. പട്ടിണിമൂലം ആറ് കുട്ടികളിൽ നാല് പേരെയാണ് അമ്മ ശിശുക്ഷേമ സമിതിയിൽ ഏൽപ്പിച്ചത്. കുട്ടികൾ വിശപ്പടക്കാൻ മണ്ണു വാരി തിന്നുവായിരുന്നെന്ന് അമ്മ പറഞ്ഞു. നാളെ കുട്ടികളുടെ വീട് സന്ദർശിക്കുമെന്ന് വി എസ് ശിവകുമാർ എം എൽ എ.
കുട്ടികളെ സംരക്ഷിക്കും; അമ്മയ്ക്ക് ജോലി നൽകും
By
December 2, 2019 10:18 pm