ന്യൂഡൽഹി:കണ്ണൂർ അഴീക്കലിലെ കോസ്റ്റ് ഗാർഡ് അക്കാദമി പദ്ധതി കേന്ദ്രം ഉപേക്ഷിച്ചു.2009-ലാണ് അക്കാദമി സ്ഥാപിക്കാൻ തീരുമാനിച്ചത്.പദ്ധതിക്കായി 106 ഏക്കർ സ്ഥലം കൈമാറുകയും പിന്നീട് 2011 മെയ് 28 ന് അന്ന് പ്രതിരോധമന്ത്രിയായിരുന്ന എ.കെ ആന്റണി തറക്കല്ലിടുകയും ചെയ്തിരുന്നു,എന്നാൽ ഇപ്പോൾ പാരിസ്ഥിതിക അനുമതി നൽകാനാവില്ലെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അറിയിച്ചതോടെയാണ് പദ്ധതി ഉപേക്ഷിക്കാൻ തീരുമാനമായത്.തീരദേശ പരിപാലനച്ചട്ടം അനുസരിച്ച് നിർമാണപ്രവർത്തനത്തിന് അനുമതിയില്ല.
കേരളത്തിൽ കോസ്റ്റ് ഗാർഡ് അക്കാദമി വരില്ല
By
December 2, 2019 3:36 pm