ഹൈദരാബാദില്‍ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ വിചാരണ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് തെലങ്കാന സര്‍ക്കാര്‍. പ്രത്യേക അതിവേഗ കോടതി ഇതിനായി സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു അറിയിച്ചു. വധശിക്ഷ വിധിച്ച പ്രതികളുടെ പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിക്കുന്നത് അവസാനിപ്പിക്കണമെന്ന് ചന്ദ്രശേഖര റാവുവിന്റെ മകനും മന്ത്രിയുമായ കെടി രാമറാവു ആവശ്യപ്പെട്ടു. യുവഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധം തുടരുന്നതിനിടെയാണ് വിചാരണ വേഗത്തിലാക്കാന്‍ സര്‍ക്കാരിന്റെ നടപടി. അതിവേഗ കോടതി സ്ഥാപിക്കാനാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം.
യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം: വിചാരണ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് തെലങ്കാന സര്‍ക്കാര്‍
By
December 2, 2019 9:41 am