ശിവപുരി: വില അനിയന്ത്രിതമായി കുതിച്ചുയരുന്നതിനിടെ 40 ടണ്‍ സവാള കൊള്ളയടിച്ചു. മഹാരാഷ്ട്രയില്‍ നിന്നും ഉത്തര്‍ പ്രദേശിലേക്ക് കയറ്റി അയച്ച സവാളയാണ് കൊള്ളയടിച്ചത്. 22 ലക്ഷം രൂപ വിലവരുന്ന സവാളയായിരുന്നു ട്രക്കിലുണ്ടായിരുന്നത്.
മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്ന് ഉത്തര്‍പ്രദേശിലെ ഗോരഖ്പുരിലേക്ക് കയറ്റി അയച്ച സവാളയാണ് കള്ളന്മാര് കൊണ്ടുപോയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കുറ്റക്കാരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പോലിസ് അറിയിച്ചു
പോലീസ് നടത്തിയ അന്വേഷണത്തില്‍ സോന്‍ഭദ്ര ജില്ലയിലെ തെണ്ഡു പോലീസ് സ്റ്റേഷന് പരിധിയില്‍ ഒഴിഞ്ഞ സ്ഥലത്ത് വെച്ച് ട്രക്ക് കണ്ടെത്തി. എന്നാല്‍ അതിനുള്ളില്‍ സവാളയുണ്ടായിരുന്നില്ല.