Entertainment

അവരെന്നെ വിളിച്ചില്ല; മോശം നടനായതുകൊണ്ടാകും വിളിക്കാത്തത്; സങ്കടത്തോടെ പ്രതാപ് പോത്തന്‍

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സിനിമാ ലോകം സാക്ഷ്യം വഹിക്കുന്ന ഒരു വലിയ ഇവന്റ് ആണ് എണ്‍പതുകളിലെ തെന്നിന്ത്യന്‍ താരങ്ങളുടെ കൂട്ടായ്മയായ ‘ക്ലാസ്സ് ഓഫ് എയിറ്റീസി’ന്റെ കൂടിച്ചേരല്‍. കഴിഞ്ഞ ദിവസം നടന്ന എയ്റ്റീസ് ക്ലബ്ബിന്റെ പത്താമത് കൂടിച്ചേരലിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. അതിനിടയില്‍, തന്റെ പരിഭവം പ്രകടിപ്പിക്കുകയാണ് നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍.

എണ്‍പതുകളിലെ താരങ്ങളുടെ കൂട്ടായ്മയിലേക്ക് തന്നെ ആരും ക്ഷണിച്ചില്ലെന്നും ചിലപ്പോള്‍ താനൊരു മോശം നടനും സംവിധായകനുമായതാവാം കാരണമെന്നും എയ്റ്റീസ് കൂട്ടായ്മയില്‍ പങ്കാളിയാവാന്‍ കഴിയാത്തതില്‍ തനിക്ക് സങ്കടമുണ്ടെന്നും പ്രതാപ് പോത്തന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ബാബു ആന്റണി അടക്കമുള്ള താരങ്ങള്‍ പോസ്റ്റിന് കമന്റ് ചെയ്തിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top